‘മായമ്മ’ പ്രകാശനം ചെയ്തു

ഷാർജ : മധു തൃപ്പെരുന്തുറയുടെ കഥാസമാഹാരം ‘മായമ്മ’ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. വയലാർ അവാർഡ് ജേതാവ് കെ.വി. മോഹൻ കുമാർ , പ്രമുഖ ചലച്ചിത്ര നിർമ്മാതാവും എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിസ് മാനേജിങ് ഡയറക്ടറുമായ ആർ ഹരികുമാറിന് പുസ്തകം നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

നിരൂപകനും ഭാഷാഇൻസ്റ്റിറ്റൂട്ട് മുൻ ഡയറക്ടറുമായ ഡോ. പി.കെ പോക്കർ പുസ്തകപരിചയം നടത്തി. മച്ചിങ്ങൽ രാധാകൃഷ്ണൻ, ബി ശശികുമാർ, ഡോ. കെ. കൃഷ്ണദാസ് , രാജേഷ് ഉണ്ണിത്താൻ എന്നിവർ ആശംസകൾ നേര്‍ന്നു. തുടർന്ന് എഴുത്തുവഴികളെക്കുറിച്ച് കഥാകൃത്ത്‌ സംസാരിച്ചു. മധു തൃപ്പെരുന്തുറ സ്വതന്ത്ര മാധ്യമപ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമാണ് .