അക്ഷര പ്രേമികള്‍ കാത്തിരിക്കുന്ന കാവ്യസന്ധ്യ ഇന്ന്

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ അക്ഷര സ്നേഹികള്‍ കാത്തിരിക്കുന്ന കാവ്യ സന്ധ്യ ഇന്ന്. രാത്രി 7.15 മുതല്‍ 9.15 വരെയാണ് കാവ്യ സന്ധ്യ അരങ്ങേറുക. കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, വീരാന്‍കുട്ടി, അനിത തമ്പി എന്നിവരാണ് അതിഥികളായി എത്തുന്നത്.

ഓരോ വര്‍ഷവും പുസ്തകമേളയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയാണ് മലയാളത്തില്‍ നിന്നുള്ള കവികള്‍ പങ്കെടുക്കുന്ന കാവ്യ സന്ധ്യ. ഇത്തവണയും വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

കവിത ചൊല്ലിയും സദസിനോട് സംവദിച്ചും വറിട്ട അനുഭവമായി മാറാറുണ്ട് ഓരോ വര്‍ഷത്തെയും കാവ്യസന്ധ്യ. മലയാളത്തില്‍ നിന്നുള്ള ഒട്ടുമിക്ക കവികളും പല വര്‍ഷങ്ങളിലായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായിട്ടുണ്ട്.

എക്സ്പോ സെന്‍ററിലെ ഏറ്റവും വലിയ വേദിയായ ബോള്‍ റൂമിലാണ് കാവ്യസന്ധ്യ അരങ്ങേറുക