ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി

ശബരിമല വിഷയത്തില്‍ സര്‍ക്കാറി​​െൻറ നിലപാടില്‍ മാറ്റമില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. സുപ്രീംകോടതി നിലപാട് മാറ്റിയാല്‍ സര്‍ക്കാരും അത്​ അനുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരും പാര്‍ട്ടിയും എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്. അതു പാര്‍ട്ടി വേദികളില്‍തന്നെ പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ എതിരല്ല. അണി നിരക്കുന്ന പാർട്ടിയും മുന്നണിയുമാണ്​ ഞങ്ങളുടേത്​. എന്നാല്‍, വിശ്വാസത്തിന്റെ അവകാശികളായി ചമയുന്നവര്‍ സര്‍ക്കാര്‍, വിശ്വാസികള്‍ക്ക് എതിരാണെന്നു പ്രചരിപ്പിച്ചു.

ലോക്​സഭാ തിരഞ്ഞെടുപ്പി​​െൻറ ഘട്ടത്തിലുണ്ടായ അത്തരം പ്രചാരണങ്ങളെ നേരിടുന്നതില്‍ ജാഗ്രത കുറവുണ്ടായി. ഇതിനെതിരായി പാര്‍ട്ടി ഒരു ക്യാമ്പയിനിലേക്ക് പോയില്ല. അതാണ് സ്വയം വിമര്‍ശനപരമായി പാര്‍ട്ടി സ്വീകരിച്ചത്. ഈ സ്വയംവിമര്‍ശനം നടത്തിയപ്പോള്‍ ചിലര്‍ വിചാരിക്കുന്നത് പാര്‍ട്ടിയും സര്‍ക്കാരും എന്തോ വലിയ തെറ്റു ചെയ്തെന്നും അതാണ് സ്വയം വിമര്‍ശനം നടത്തിയതെന്നുമാണ്. അല്ലാതെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല -മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമം കൊണ്ടു വരുമെന്നു പറഞ്ഞവരുണ്ട്. നിയമം കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ കേന്ദ്രം പറയുന്നത്. സുപ്രീംകോടതി വിധിക്കെതിരെ നിയമം കൊണ്ടുവരാന്‍ കഴിയില്ലെന്നു ബി.ജെ.പി മന്ത്രിമാരും പറഞ്ഞു. ബി.ജെ.പിയെ അവർ ചെയ്​തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ഭരണഘടന അനുസരിച്ചേ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയൂ. ഞങ്ങള്‍ക്കത് കൊണ്ട് പ്രത്യേക ക്ഷീണമൊന്നും വരില്ലെന്നും പിണറായി പറഞ്ഞു.