ചാമ്പ്യൻ ഓഫ് ഹാർട്ട്സ് പ്രകാശനം ചെയ്തു

യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ:സുൽത്താൽ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രണ്ട് പുസ്തകങ്ങൾ കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് ഷാർജ ഇന്‍റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്തു.കെ.എം അലാവുദ്ദീൻ ഉദവി രചിച്ച ദി ചാമ്പ്യൻ ഓഫ് ഹാർട്ട്സ് എന്ന ഇംഗ്ലീഷ് പുസ്തകവും ഇതിന്‍റെ തന്നെ പരിഭാഷയായ സുൽത്താനു സഖാഫത്തി വൈകുനത്തിൽ ഇബ്ദ എന്ന അറബി പുസ്തകവും ഷാർജ ഭരണാധികാരി സൈനുൽ ആബിദീൻ കാവുള്ളത്തിന് ( സഫാരി മാനേജിങ്ങ് ഡയറക്ടർ ) ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു.

ശ്രീ എ.കെ ഫൈസൽ, എ.എ.കെ മുസ്തഫ എന്നിവർ അറബി പരിഭാഷ ഏറ്റുവാങ്ങി.ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണി, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ മുഹമ്മദ് ബഷീർ, സൈദ് മുഹമ്മദ്, പി.വി മോഹൻകുമാർ, ലിപി അക്ബർ എന്നിവർ പങ്കെടുത്തു.ഷാഫി കേമിയോ വരച്ച സുൽത്താന്‍റെ മനോഹരമായ പെയിന്‍റിങ്ങ് ചടങ്ങിൽ ലിപിയുടെ ഉപഹാരമായി ലിപി അക്ബർ സമ്മാനിച്ചു.