‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’ : ലക്ഷ്മിപ്രിയയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഇന്ന് പ്രകാശനം ചെയ്യും

ചലചിത്രതാരം ലക്ഷ്മിപ്രിയയുടെ പുസ്തകം ഇന്ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. റൈറ്റേഴ്സ് ഫോറത്തില്‍ വൈകിട്ട് 7 മണിക്കാണ് പ്രകാശനം. കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല എന്ന പേരില്‍ ഓര്‍മ്മകുറിപ്പുകളുടെ സമാഹാരമാണ് പുറത്തിറക്കുന്നത്. വ്യക്തി ജീവിതത്തിലും അഭിനയ രംഗത്തും ഉണ്ടായ അനുഭവങ്ങളാണ് ഓര്‍മ്മക്കുറിപ്പുകളായി പ്രസിദ്ധീകരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് അവതാരിക എഴുതിയിരിക്കുന്നത്.