വടക്കേ ഇന്ത്യയില്‍ പ്രളയം. യമുന കരകവിഞ്ഞൊഴുകുന്നു. മരണസംഖ്യ 28 ആയി

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ 28 പേർ മരിച്ചു. ഹിമാചൽ പ്രദേശിൽ 22 പേരെ കാണാതായി. മരണപ്പെട്ടവരിൽ രണ്ട് നേപ്പാൾ സ്വദേശികളും ഉൾപ്പെടുന്നു. മഴയെ തുടർന്നുള്ള അപകടങ്ങളിൽ ഹിമാചലിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. പഞ്ചാബിൽ മൂന്നു പേർക്ക് ജീവൻ നഷ്ടമായി. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ റൊ​ഹ്​​റു, കു​ളു, ച​മ്പ മേ​ഖ​ല​യി​ൽ ഉള്ളവരാണ് മരണപ്പെട്ടത്. അ​വ​ശി​ഷ്​​ട​ങ്ങ​ൾ​ക്കി​ടെ കു​ടു​ങ്ങി​യ​വരെ ര​ക്ഷി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത മഴയിൽ നാശനഷ്ടം സംഭവിച്ചത്. യമുന അടക്കമുള്ള നദികളിൽ ജലനിരപ്പ് അപകടരേഖക്ക് മുകളിലേക്ക് ഉയരുന്നതായാണ് റിപ്പോർട്ട്. ഇതേതുടർന്ന് ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.