ഉരുൾ പൊട്ടലിനു കാരണമെന്തൊക്കെയാണ് എന്നതിനെപ്പറ്റി സംഭവ ബഹുലമായ ചർച്ചകൾ നടക്കുന്നു. ‘മ’ പത്രങ്ങൾ രണ്ടും ഇന്ന് ഉരുൾ പൊട്ടലിനെക്കുറിച്ചു കൂലംകഷ കുതൂഹലം കുടയുമെടുത്തു ചർച്ച ആരംഭിച്ചിരിക്കുന്നു; പക്ഷെ ഉരുൾപൊട്ടലുണ്ടാവുന്നതിനു കാരണമായ രണ്ടുപ്രളയങ്ങൾ ഇവിടെ തുടർച്ചയായി സംഭവിച്ചത് എന്ത് കൊണ്ട് എന്നതിനെപ്പറ്റി ഗാഡ്ഗിലോ ഭൗമ ശാസ്ത്രികളോ കാലാവസ്ഥാവിദഗ്ധന്മാരോ ചർച്ച ചെയ്യുന്നില്ല.

ഭീമാകാരനായ ഒരു ഉണ്ണി പിറന്നു; അവന്മൂലമുണ്ടായ കെടുതികളെ നേരിടുന്നതിൽ എങ്ങനെയാണ് ശാസ്ത്രം പ്രവർത്തിച്ചത് എന്നതിനെപ്പറ്റി ചർച്ച നടത്തുമ്പോൾ അളവിലും വലുപ്പത്തിലും അസാധാരണത്വമുള്ള രണ്ടു അതിവർഷങ്ങൾക്കു കാരണമെന്ത് എന്ന് ഒരു ശാസ്ത്രജ്ഞനും മിണ്ടുന്നില്ല. ഇപ്പോൾ ഇങ്ങനെ മനുഷ്യനെ കൊല്ലുന്ന ഒരു ഉണ്ണി പിറക്കാൻ എന്താണ് കാരണം? ആര്? എന്ത്? എന്നതിനെപ്പറ്റിചിന്തകളേ പാടില്ല എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. പ്രളയത്തിന് കാരണം ‘ഓമനക്കുട്ടനാണ്’ എന്ന് വരെ സിദ്ധാന്തിക്കാൻ കെല്‍പ്പു]ള്ള പ്രവാചകന്മാർ നമുക്കുള്ളപ്പോൾ പ്രളയ ഹേതുവിൽ നിന്ന് ശ്രദ്ധതിരിച്ചു വിടാൻ ബോധപൂർവം ശ്രമം നടക്കുന്നത് ക്‌ളൗഡ്‌ സീഡിംഗ് നടത്തി കാലാവസ്ഥാവ്യതിയാനം സൃഷ്ടിച്ച അമേരിക്കന്‍ കമ്പനികളെയും അവരിൽ നിന്ന് കമ്മീഷൻ വാങ്ങി ബോധപർവ്വമായ ഒരു കൂട്ടക്കൊലയിൽ കാര്യങ്ങൾ കൊണ്ട് ചെന്നെത്തിച്ച ഹൃദയ ശൂന്യരെയും രക്ഷിക്കാൻ വേണ്ടിയാണ്. ഒന്നുമല്ലെങ്കിലും 1923ൽ സംഭവിച്ചു ആയിരത്തോളംപേരെ കൊന്നുകളഞ്ഞ സ്വാഭാവിക പ്രകൃതി ദുരന്തം പോലെ ഒന്ന് മാത്രമാണ് ഇത് എന്ന് പറയാനെങ്കിലും കാലാവസ്ഥാ ശാസ്ത്രജ്ഞന്മാർക്കു കഴിയണം.

അന്ന് ഉരുൾപൊട്ടലിനു കാരണമായത് അൻപതു വര്‍ഷങ്ങള്‍ക്ക് മുൻപ് റബ്ബർ നടാൻ കുഴിവെട്ടിയ ഓമനക്കുട്ടന്മാർ തന്നെയാണ് എന്ന പുരാശാസ്ത്ര വിദ്വാന്മാരെക്കൊണ്ട് പറയിക്കാവുന്നതേയുള്ളൂ. അസൗകര്യങ്ങളുണ്ടാക്കുന്ന ചോദ്യങ്ങൾ ഉണ്ടാവുമ്പോൾ ഇനി ഒതളങ്ങ ഉരുൾ പൊട്ടലിനു കരണമായിത്തീരുമോ എന്ന ചർച്ച ഉയർത്തിക്കൊണ്ടു വരുന്നത് ദുരുദ്ദേശ പരമാണ്.

1. 2018 -2019 വർഷങ്ങളിൽ സംഭവിച്ച പ്രളയങ്ങൾക്കു കാരണം കാലാവസ്ഥാവ്യതിയാനമാണോ?

2. ഇപ്പറഞ്ഞകാലാവസ്ഥാവ്യതിയാനവും അതിൽ നിന്നുൽപന്നമായ പ്രളയവും കർണാടക ഗവണ്മെന്‍റ് മഴമേഘങ്ങൾക്കുമേൽ SILVER IODIDE പ്രയോഗിച്ചത് നിമിത്തം സംഭവിച്ചതാണോ?

3. CLOUD SEEDING നു വർഷങ്ങളുടെ പരീക്ഷണത്തിന് ശേഷം 2018 ൽ ഫലം കണ്ടു എന്ന കർണാടക സര്‍ക്കാരിന്‍റെ അവകാശ വാദം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?

4. 2018, 2019 വർഷങ്ങളിൽ ജൂലൈ അവസാന വാരത്തിൽ കർണാടകം പശ്ചിമ ഘട്ടത്തിൽ ക്‌ളൗഡ്‌ സീഡിംഗ് നടത്തുകയും ഏറ്റവും മഴമേഘ സാധ്യതാക്കൂടുതൽ ഉള്ള കേരളത്തിൽ രണ്ടുവര്‍ഷങ്ങളിലും ഓഗസ്റ്റ് മാസത്തിൽ പ്രളയങ്ങളുണ്ടാവുകയും ചെയ്തു എന്നത് വസ്തുതയല്ലേ?

5. മേഘങ്ങളിൽ വേണ്ടതോതിൽ അവക്ഷിപ്തീകരണം സംഭവിക്കാത്തതുമൂലമാണ് മഴ ഉണ്ടാകാത്തത് . എന്നാൽ CLOUD SEEDING കമ്പനികൾ മഴയ്ക്ക് പാകമായി നിൽക്കുന്ന മഴ മേഘ മേഖലകളെയാണ് ടാർജെറ്റ്‌ ചെയ്യുന്നത് എന്ന് ആക്ഷേപമുള്ളതായി അറിയുമോ?

6. വിയറ്റ്നാമിൽ CLOUD സീഡിങ് കൊണ്ട് കൃത്രിമ വെള്ളപ്പൊക്കമുണ്ടാക്കി അമേരിക്ക ആൾനാശമുണ്ടാക്കി എന്ന പഴയ കാര്യവും അതിനെത്തുടർന്ന് 1973ൽ UNO CLIMATE WARFARE നിരോധിക്കുകയും ചെയ്തിട്ടുണ്ട് എന്ന വാർത്ത ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?

7. ഇപ്പോൾ US , ഇലക്ട്രോമാന്ഗറ്റിക് ഊർജ്ജം ഉപയോഗിച്ച് സുനാമിയും ഭൂകമ്പവും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കാലാവസ്ഥാ യുദ്ധ സങ്കേതങ്ങൾ വികസിപ്പിച്ചതിനെതിരെ ആക്ഷേപം ഉയർന്നപ്പോൾ US പ്രതിനിധി മറുപടി പറയാതെ സമ്മിറ്റിൽ നിന്നിറങ്ങിപ്പോയത് അറിയാമോ?

8. അവക്ഷിപ്തീകരണം നടന്നുകൊണ്ടിരിക്കുന്ന മേഘത്തിലോ, കൊടുങ്കാറ്റിലോ, സീഡിംഗ് നടത്തിയാൽ SEEDED മേഘത്തിനു അറ്റോമിക് വിസ്ഫോടന ശക്തിയുണ്ടാവും എന്ന് GUARDIAN ദിനപ്പത്രത്തിൽ വന്ന ലേഖനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? ആ സ്ഥിതിക്ക് പുത്തുമലയിലും കവളപ്പാറയിലും സംഭവിച്ചത് മേഘവിസ്ഫോടന മഴയാണ് എന്ന് ഇന്ത്യ ടുഡേയുടെ ഉത്തരാഖണ്ഡ് റിപ്പോർട്ടിനെ പിന്തുടർന്ന് എഴുതിയ ‘മ’ പത്രം ഇപ്പോൾ തല കുത്തി നിൽക്കുന്നത് എന്ത് കൊണ്ട്?

9. ഇപ്പോൾ കൃത്രിമ മഴക്കുവേണ്ടി ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന SILVER IODIDIE വിത്ത് ഇടീൽ ഒരു നാഥനില്ലാക്കളരിയാണ്. ലാഭക്കൊതിയന്മാർ റിസൾട്ട് ഉണ്ടാക്കാൻ വേണ്ടിയും മാർക്കറ്റ് നില നിർത്താൻ വേണ്ടിയും അപകടകരമായ കളികൾ നടത്തുകയാണ്. ഇതിനെ ഫലപ്രദമായി ചെറുത്തു നിർത്തുന്നതിനു വെണ്ടയുള്ള ബോധവൽക്കരണം നടത്തുവാൻ ബാധ്യസ്ഥരായ കേമന്മാർ അഞ്ചു വർഷത്തിനുള്ളിൽ ഞാൻ പ്രവചിച്ച സർവനാശം പ്രളയത്തിന്‍റെ രൂപത്തിൽ ഉണ്ടായത് കണ്ടില്ലേ? എന്ന് ചോദിക്കുന്നതിന്‍റെ പശ്ചാത്തലം വിശദീകരിക്കപ്പെടേണ്ടതാണ്. പ്രളയഹേതു എന്താണ് എന്നതിനെപ്പറ്റി ഒന്നും മിണ്ടാതെ പരിസ്ഥിതി ശാസ്ത്രികൾ ഉരുൾപൊട്ടലിനെക്കുറിച്ചും ഓമനക്കുട്ടന്മാരെ പിഴുതുമാറ്റേണ്ടതിന്‍റെ ആവശ്യകതയെപ്പയറ്റിയും ഒച്ചവയ്ക്കുന്നതെന്തുകൊണ്ട്?

പ്രൊഫ.എസ് സുധീഷ്