വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫിന് അട്ടമറി ജയം. അരൂരില്‍ ഷാനിമോള്‍. മഞ്ചേശ്വരവും എറണാകുളവും യുഡിഎഫ് നിലനിര്‍ത്തി.

കേ​ര​ളം ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന അ​ഞ്ചു​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേക്ക്​ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും വിജയിച്ചു. ഇ​​ഞ്ചോടിഞ്ച്​ പോരാട്ടം നടന്ന അരൂരിൽ ഷാനിമോൾ ഉസ്​മാൻ നേരിയ ഭൂരിപക്ഷത്തില്‍ കടന്നുകൂടി.

എറണാകുളം മണ്ഡലത്തിൽ 3673 ഭൂരിപക്ഷത്തോടെ യു.ഡി.എഫ്​ സ്ഥാനാർഥി ടി.ജെ വിനോദ്​ മണ്ഡലം നില നിർത്തി​. വട്ടിയൂർക്കാവിൽ എൽ.ഡി.എഫ്​ സ്ഥാനാർഥി വി.കെ പ്രശാന്ത്​ 14,438 വോട്ടി​​ന്‍റെ ഭൂരിപക്ഷത്തോടെ അട്ടിമറി ജയം നേടി. ശബരിമല നിർണായകമായ കോന്നിയിൽ എൽ.ഡി.എഫ്​ സ്ഥാനാർഥി ജനീഷ്​ കുമാർ 9940 വോട്ടുകൾക്ക്​ വിജയിച്ചു. മഞ്ചേശ്വരത്ത്​ യു.ഡി.എഫ്​ സ്ഥാനാർഥി എം.സി ഖമറുദ്ദീൻ വിജയിച്ചു. ഇവിടെ ബി.ജെ.പിയാണ്​ രണ്ടാം സ്ഥാനത്ത്​.