ശ്രീശാന്തിന്‍റെ ആജീവനനാന്ത വിലക്ക് അവസാനിക്കുന്നു. ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീശാന്ത്

ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് 7 വര്‍ഷമായി കുറച്ചു. ബിസിസിഐ ഓംബുഡ്സ്മാന്‍ ഡി കെ ജെയിന്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പുതിയ തീരുമാനപ്രകാരം വിലക്ക് അടുത്ത വര്‍ഷം സെപ്റ്റംബറില്‍ അവസാനിക്കും. സുപ്രിംകോടതി നിര്‍ദ്ദേശാനുസരണമാണ് തീരുമാനം.

തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു. എല്ലാം ദൈവാനുഗ്രഹമെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.