ചിദംബരത്തെ കോടതിയില്‍ ഹാജരാക്കി. വാദം തുടരുന്നു.

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റ് ചെയ്ത മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തെ കോടതിയിൽ ഹാജരാക്കി. ചിദംബരത്തിന്‍റെ ഭാര്യ നളിനിയും മകൻ കാർത്തിയും കോടതിയിൽ എത്തിയിട്ടുണ്ട്. മൂന്ന് മണിക്കൂറോളം സി.ബി.ഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ശേഷമാണ് ചിദംബരത്തെ സി.ബി.ഐ പ്രത്യേക കോടതിയിൽ ഹാജരാക്കിയത്. ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടു.

കോടതിക്ക് അകത്തും പരിസരത്തുമായി 100 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ അഭിഷേക് സിങ് വി, കപിൽ സിബൽ, മുതിർന്ന അഭിഭാഷകൻ ദയാൻ കൃഷ്ണൻ എന്നിവർ കോടതിയിലുണ്ട്. ജസ്റ്റിസ് അജയ് കുഹാർ ആണ് കേസ് പരിഗണിക്കുന്നത്. സി.ബി.ഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരാകുന്നത്. ചിദംബരത്തിനായി അഭിഷേക് സിങ് വി, കപിൽ സിബൽ എന്നിവർ ഹാജരാകുന്നു.

ഇന്നലെ (ബുധനാഴ്ച) വൈകീട്ട് കോ​ൺ​ഗ്ര​സ്​ ആ​സ്​​ഥാ​ന​ത്ത്​ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ക​യും വ​സ​തി​യി​ൽ എ​ത്തു​ക​യും ചെ​യ്​​ത​തി​നു പി​ന്നാ​ലെ​യാ​ണ്​ അ​ത്യ​ന്തം നാ​ട​കീ​യ​മാ​യ രം​ഗ​ങ്ങ​ളോ​ടെ ചിദംബരത്തെ അ​റ​സ്​​റ്റ്​ ചെയ്ത​ത്. വസതിയുടെ മതിൽ ചാടിക്കടന്നാണ് സി.ബി.ഐ ഉദ്യോഗസ്ഥർ വീട്ടിൽ പ്രവേശിച്ചത്.