സാമ്പത്തിക പ്രതിസന്ധി പറയാതെ പറഞ്ഞ് കേന്ദ്ര ധനമന്ത്രി

ഇന്ത്യയുടെ സാമ്പത്തിക രംഗം മികച്ചതാണെന്നും , അമേരിക്ക-ചൈന എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മുന്നിലാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്ത് ബിസിനസ് ചെയ്യാനുള്ള സാഹചര്യങ്ങള്‍ കൂടി. സാമ്പത്തിക പരിഷ്കാരങ്ങള്‍ ത്വരിതഗതിയില്‍ തുടരുമെന്നും അവര്‍ പറഞ്ഞു.

എല്ലാ മേഖലകളിലും സാമ്പത്തിക വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഫലപ്രദമായി ഇടപെടുന്നുണ്ട്. ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് താഴോട്ടാണെന്നും ധനമന്ത്രി വ്യക്തമാക്കി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെട്ടതാണ്.

ജി എസ് ടി നിരക്കുകള്‍ ലളിതമാക്കുമെന്നും ധനമന്ത്രി അറിയിച്ചു. ജിഎസ് ടിയില്‍ അതിവേഗ റീഫണ്ട് ഉറപ്പാക്കും. ജി എസ് ടി വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്ത ഞായറാഴ്ച്ച യോഗം വിളിച്ചിട്ടുണ്ട്. സംരംഭകര്‍ക്ക് ഇളവ് നല്‍കും. ഭവന വായ്പ്പകള്‍ക്കും മറ്റ് വായ്പ്പകള്‍ക്കും പലിശ നിരക്ക് കുറയുമെന്നും നിര്‍മ്മല സീതാരാമന്‍ ദില്ലിയില്‍ അറിയിച്ചു.