കശ്മീരില്‍ ഏറ്റുമുട്ടല്‍ : മൂന്ന് തീവ്രവാദികളെ വധിച്ചു

ശ്രീ​ന​ഗ​ര്‍: സുരക്ഷാ സേനയും ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജെ​യ്ഷ്-​ഇ മു​ഹ​മ്മ​ദ് ഭീ​ക​രർ കൊല്ലപ്പെട്ടു. പു​ല്‍​വാ​മ​യി​ലെ ത്രാ​ലിലുണ്ടായ ഏ​റ്റു​മു​ട്ട​ലിലാണ് ഭീകരർ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഡി​ജി​പി ദി​ല്‍‌​ബാ​ഗ് സിം​ഗ് പ​റ​ഞ്ഞു.

അ​തി​നി​ടെ പൂ​ഞ്ചി​ലെ ബ​ലാ​കോ​ട്ട്, മെ​ന്ദാ​ര്‍ സെ​ക്ട​റു​ക​ളി​ല്‍ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ക​രാ​ര്‍ ലം​ഘി​ച്ച്‌ പ്ര​കോ​പ​ന​മി​ല്ലാ​തെ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. ഷെല്ലാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍കരാര്‍ ലംഘിക്കുകയാണ്. ഇന്ത്യയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.