പി ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സിബിഐ. പിടികൊടുക്കാതെ ചിദംബരം. വേട്ടയാടലെന്ന് പ്രിയങ്ക.

ഐ.​എ​ൻ.​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ൽ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ​കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ പി. ​ചി​ദം​ബ​രത്തിന്‍റെ വീട്ടിൽ സി.ബി.എ സംഘം വീണ്ടുമെത്തി. ഡ​ൽ​ഹി ജോ​ർ​ബാ​ഗി​ലെ വീ​ട്ടി​ലാണ് രാവിലെ സി.ബി.ഐ സംഘമെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ആവശ്യം ചിദംബരം തള്ളിയ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ വസതിയിൽ സി.ബി.ഐ കഴിഞ്ഞ ദിവസം നോട്ടീസ് പതിച്ചിരുന്നു.

അ​റ​സ്​​റ്റി​ന്​ സി.​ബി.​െ​എ, എ​ൻ​ഫോ​ഴ്​​സ്​​മെന്‍റ് സം​ഘ​ങ്ങ​ൾ ​ഇന്നലെ ഡ​ൽ​ഹി ജോ​ർ​ബാ​ഗി​ലെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ചി​ദം​ബ​ര​ത്തെ കി​ട്ടാ​ത്തതിനെ തുടർന്ന് ത​ൽ​ക്കാ​ലത്തേക്ക് മ​ട​ങ്ങിയിരുന്നു. അതേസമയം, രാവിലെ പത്തര വരെ കസ്റ്റഡി അടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കരുതെന്ന് ​ചി​ദം​ബ​രം ആവശ്യപ്പെട്ടിരുന്നു. സു​പ്രീം​കോ​ട​തി​ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ​ചി​ദം​ബ​രത്തിന്‍റെ അഭിഭാഷകൻ ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമത്തിന്‍റെ ഏത് പഴുത് ഉപയോഗിച്ചാണ് തന്നെ നിയമനടപടിക്ക് വിധേയനാക്കുന്നതെന്ന് കത്തിലൂടെ ചിദംബരം ചോദിച്ചു.

ഒ​ന്നാം യു.​പി.​എ സ​ർ​ക്കാ​രി​ൽ ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ 2007ലാ​ണ് ഐ.​എ​ൻ.​എ​ക്സ് മീ​ഡി​യ​ക്ക്​ വി​ദേ​ശ മു​ത​ൽ​മു​ട​ക്ക് കൊ​ണ്ടു​വ​രാ​ൻ വി​ദേ​ശ​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന ബോ​ർ​ഡി​​ന്‍റെ (എ​ഫ്.​ഐ.​പി.​ബി) അ​നു​മ​തി ല​ഭി​ച്ച​ത്. അ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ പീ​റ്റ​ർ മു​ഖ​ർ​ജി​യെ​യും ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി​യെ​യും ചി​ദം​ബ​രം സ​ഹാ​യി​ച്ചു​വെ​ന്നും​ പ്ര​ത്യു​പ​കാ​ര​മാ​യി മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന്​ ഇ​രു​വ​രും സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്​​തു​വെ​ന്നു​മാ​ണ്​ കേ​സ്. എ​ന്നാ​ൽ, കേ​സി​ൽ സി.​ബി.ഐ ചി​ദം​ബ​ര​ത്തെ പ്ര​തി ചേ​ർ​ത്തി​രു​ന്നി​ല്ല. പ്ര​തി ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി​യെ മാ​പ്പു​സാ​ക്ഷി​യാ​ക്കി​യാ​ണ്​ സി.​ബി.ഐ ചി​ദം​ബ​ര​ത്തിന്‍റെ അ​റ​സ്​​റ്റി​നു ഇപ്പോള്‍ വ​ഴിയൊ​രു​ക്കുന്നത്.

പി. ചി​ദം​ബ​രം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രി​ക്കേ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സു​ക​ളി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​ത അ​മി​ത്​ ഷാ ​ആ​ണ്​ ഇ​പ്പോ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രി. അ​തി​നാ​ൽ ത​ന്നെ കേ​ന്ദ്ര നീ​ക്ക​ങ്ങ​ൾ പ്ര​തി​കാ​ര ന​ട​പ​ടി​ക​ളാ​ണെ​ന്നാ​ണ്​ ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്​. ഏ​തു വി​ധേ​ന​യും ചി​ദം​ബ​ര​ത്തി​​ന്‍റെ അ​റ​സ്​​റ്റി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തെ ഇ​തേ കേ​സി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

അതിനിടെ പി. ചിദംബരത്തിന്​ പിന്തുണയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ആഭ്യന്തര മന്ത്രിയായും ധനകാര്യ മന്ത്രിയായും പതിറ്റാണ്ടുകളോളം വിശ്വസ്​തതയോടെ രാജ്യത്തെ സേവിച്ച ഏറെ യോഗ്യനായ വ്യക്തിയാണ്​ പി. ചിദംബരം. ഒട്ടും സ​ങ്കോചമില്ലാതെ ഭരണകൂടത്തിൻെറ പരാജയം തുറന്നുകാട്ടുകയും സത്യം വിളിച്ചുപറയുകയു​മാണ്​ അദ്ദേഹം ചെയ്​തത്​.

ഭീരുക്കൾക്ക്​ സത്യം വിഷമകരമാണ്​. അതുകൊണ്ട്​ ചിദംബരം ലജ്ജാകരമായി വേട്ടയാടപ്പെടുകയാണെന്നും പ്രിയങ്ക ട്വീറ്റ്​ ചെയ്​തു.