ആലുവയില്‍ യുവതി മരിച്ച നിലയില്‍: മരണത്തില്‍ ദുരൂഹതയെന്ന് സംശയം.

ആലുവയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്‌സിയെയാണ് (20) വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുകാലുകളും തറയില്‍ ചവിട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് സംശയം. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരാഴ്ച്ച മുന്‍പാണ് യുവതി ഇവിടെ വാടകവീട്ടില്‍ താമസമാക്കിയതെന്നാണ് വിവരം. ആലുവ പറവൂര്‍ കവലയിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ജോയ്‌സി. ഒരു വര്‍ഷത്തിനുള്ളിലാണ് ജോലിക്ക് കയറിയതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.