സമാധാനത്തിൻെറ ഭാഷയാണ് ചിരി: ഡോ. റാഷിദ് അൽ ലീം

ഷാർജ: സ്വപ്നങ്ങളാണ് നാളെയുടെ പടവുകളാകുന്നതെന്നും ഉത്തരവാദിത്വമുള്ള നേതൃത്വം ഇതിന് വളരെ പ്രധാനമാണെന്നും ഡോ. റാഷിദ് അൽ ലീം പറഞ്ഞുപതിനൊന്നാമത് ലീഡർഷിപ് ആൻഡ് മാനേജ്മെൻറ് കോൺഗ്രസ് വീക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

72 ടീമുകൾ മാറ്റുരക്കുന്ന അഞ്ചാമത് റാഷിദ് അൽ ലീം പ്രീമിയർ ലീഗിൻെറ (ആർ.പി.എൽ) ലോഗോയും കപ്പും ചടങ്ങിൽ പ്രകാശനം ചെയ്തു.

വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കുള്ള അലീം എക്സലൻസ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.

ലോക ക്രിക്കറ്റിൻെറയും ആർ.പി .എല്ലിൻെറയും സുന്ദര മുഹൂർത്തങ്ങളുടെ വീഡിയോ പ്രദർശനവും നടന്നു.

ഫോട്ടോ: ആർ.പി.എൽ  കപ്പിൻെറ പ്രകാശനത്തിൽ നിന്ന്