ഷാര്‍ജ സുല്‍ത്താനുമായി രാഹുല്‍ കൂടികാഴ്ച്ച നടത്തി

യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ സുല്‍ത്താനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടികാഴ്ച്ച നടത്തി. ഷാര്‍ജ പാലസില്‍ വച്ചായിരുന്നു കൂടികാഴ്ച്ച. യുഎഇ വൈസ്് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമുമായി അദ്ദേഹം നേരത്തെ കൂടികാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യ യുഎഇ സൗഹൃദത്തെ കുറിച്ച് ഷാര്‍ജ സുല്‍ത്താനുമായി രാഹുല്‍ ചര്‍ച്ച നടത്തി.