തിരുവനന്തപുരം: വഫ ഫിറോസിന്‍റെ അവകാശ വാദങ്ങളും ചില അഭിമുഖങ്ങളില്‍ നടത്തിയ വിശദീകരണങ്ങളും തെറ്റാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്. വഫയില്‍ നിന്നും വിവാഹ മോചനം നേടുവാനുള്ള നടപടികളുമായി ഫിറോസ് ഇപ്പോള്‍ മുന്നോട്ടുപോവുകയാണ്. മാത്രമല്ല വഫയുടെ വഴിവിട്ട ജീവിതത്തിന്‍റെയും ഉന്നതരുമായുള്ള ബന്ധത്തിന്‍റെയും നിരവധി തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാത്രമല്ല കുടുംബത്തില്‍ ഇവര്‍ ഇപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്.

സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ മദ്യലഹരിയിൽ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ, ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്ന  വഫാ ഫിറോസിന് ഭർത്താവ് ഫിറോസ് വിവാഹ മോചനത്തിനായി ഇപ്പോള്‍ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ശ്രീറാം ഉൾപ്പടെ നിരവധി പുരുഷന്‍മാരുമായി ഇവര്‍ക്ക് ബന്ധമുണ്ട് എന്നതിന് തെളിവുണ്ടെന്ന വാദങ്ങൾ നിരത്തിയാണ് ഭർത്താവ് ഫിറോസ്, വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല് കമ്മറ്റിയായ വെള്ളൂർക്കോണം മുസ്ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കൾക്കും വക്കീല്‍ നോട്ടീസിന്‍റെ കോപ്പി അയച്ചിട്ടുണ്ട്. ഇസ്ലാമികമല്ലാത്ത ജീവിത രീതി, പര പുരുഷ ബന്ധം, തന്‍റെ വാക്കുകൾ മുഖവിലയ്ക്കെടുക്കാതെയും പരസ്പരം ആലോചിക്കാതെയും കുടുംബ കാര്യങ്ങളിൽ തീരുമാനം എടുക്കൽ, അനുമതി ഇല്ലാതെയുള്ള വിദേശ യാത്രകൾ, തന്‍റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത്  ഇഷ്ട്ടനുസരണം രഹസ്യ യാത്രകൾ നടത്തൽ  തുടങ്ങി നിരവധി ആരോപണങ്ങളാണ് വക്കീല്‍ നോട്ടീസിലുള്ളത്. വഫയുടെ വഴിവിട്ട ജീവിത രീതികൾ ചോദ്യം ചെയ്യുന്ന ഘട്ടങ്ങളിൽ, തനിക്ക് കേരളത്തിൽ ഉന്നത ബന്ധങ്ങളുണ്ടെന്നും തന്‍റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്നും പലവട്ടം ഭീഷണിപെടുത്തിയിരുന്നതായും ഫിറോസ് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

കഴിഞ്ഞ 7ആം തീയതിയോട് കൂടി തിരുവനന്തപുരത്ത് എത്തിയ ഫിറോസ് വിവാഹമോചനത്തിനുള്ള പ്രാഥമിക നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. വക്കീൽ നോട്ടീസിന്‍റെ പകർപ്പ് മഹല്ല് കമ്മറ്റി ഓഫീസിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ലഭിച്ചതെന്ന് ഭാരവാഹികൾ സ്ഥിരീകരിച്ചു.  നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ മറുപടി  നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹ ജീവിതം ആരംഭിച്ചത് മുതൽ അപകടം നടന്ന ദിവസം വരെയുള്ള, വഫയുമായി ബന്ധപ്പെട്ട സംഭവങ്ങൾ നോടീസിൽ വിശദീകരിക്കുന്നുണ്ട്.  ഇടയ്ക്ക ഗര്‍ഭിണിയായ വഫ, നാട്ടിലെത്തി ഫിറോസ് അറിയാതെ അബോര്‍ഷന്‍ ചെയ്തതായും വിവരമുണ്ട്.

അതിനിടെ വഫ ഫിറോസിന്‍റെ പിതാവ് കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ നിന്നും നാട്ടിലെത്തി. ഫിറോസിന്‍റെ മാതാപിതാക്കളെ കണ്ട് ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കാണ് ഇദ്ദേഹം എത്തിയത്. എന്നാല്‍ തങ്ങളെ കാണാനെത്തിയ വഫയുടെ പിതാവിന് മുന്നില്‍ മകളുടെ വഴിവിട്ട ജീവിതത്തിന്‍റെ കെട്ടഴിയ്ക്കുകയാണ് ഫിറോസിന്‍റെ മാതാപിതാക്കള്‍ ചെയ്തത്. ഇത് കേട്ട് അമ്പരന്ന അദ്ദേഹം നിറകണ്ണുകളോടെയാണ് അവിടെ നിന്നും പോയത് എന്നാണ് വിവരം. ഫിറോസിന് സ്വന്തം തീരുമാനവുമായി മുന്നോട്ട് പോകാമെന്ന് അദ്ദേഹം പറഞ്ഞതായാണ് അറിയുന്നത്.

ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ ‘അഡ്ജസ്റ്റ്മെന്‍റ് ‘ അഭിമുഖത്തില്‍ വഫ ഫിറോസ് പറഞ്ഞതെല്ലാം ഇതോടെ കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഫിറോസിന്‍റെ ഡൈവോഴ്സ് നോട്ടീസിലുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണെന്നും വിവരമുണ്ട്. ഡൈവോഴ്സ് നോട്ടീസിന്‍റെ പകര്‍പ്പ്, വഫയുടെ മാതാപിതാക്കള്‍ക്കും, ബന്ധപ്പെട്ട മഹല്ല് കമ്മിറ്റിക്കുമാണ് അയച്ചിരിക്കുന്നത്.

ഒന്നര വര്‍ഷത്തിന് മുന്‍പ് അബുദാബിയില്‍ വച്ച് ഫിറോസ് കയ്യോടെ പിടികൂടിയ വിവാഹേതര ബന്ധത്തിന് ശേഷം ഒരു വീട്ടിലാണ് കഴിഞ്ഞിരുന്നതെങ്കിലും ഇരുവരും തമ്മില്‍ വലിയ അകല്‍ച്ചയിലായിരുന്നു. തന്‍റെ ഉന്നത ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി വഫ ഭര്‍ത്താവ് ഫിറോസിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. അതിനാലാണ് ഭാര്യയുടെ സ്വഭാവം വ്യക്തമായി മനസിലാക്കിയിട്ടും ഫിറോസ് ഉപേക്ഷിക്കാതിരുന്നത് എന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഇപ്പോള്‍ അനുകൂല സാഹചര്യം ലഭിച്ചപ്പോള്‍ ഫിറോസ് ഡൈവോഴ്സ് നോട്ടീസ് അയച്ചുവെന്ന് മാത്രം.

ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തില്‍ വഫ പറയുന്നത് ഭര്‍ത്താവിന്‍റെ പിതാവാണ് തന്നെ ജാമ്യത്തിലെടുക്കാന്‍ വന്നത്, കുടുംബത്തില്‍ ഒരു പ്രശ്നവും ഇല്ല എന്നാണ്. മാത്രമല്ല ഭര്‍ത്താവിന്‍റെ ബന്ധുക്കളുടെ പിന്‍തുണയും തനിക്കുണ്ട് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ വഫയുടെ യഥാര്‍ഥ സ്വഭാവം ഇപ്പോഴാണ് ഇവരെല്ലാം അറിയുന്നത് എന്നതാണ് യാഥാര്‍ഥ്യം. മാത്രമല്ല ഡിവോസ്നോട്ടീസ് അയക്കുന്ന നടപടികള്‍ക്കായി കഴിഞ്ഞ ഒരാഴ്ച്ച തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഫിറോസ് സ്വന്തം വീട്ടിലോ വഫ ഇപ്പോള്‍ താമസിക്കുന്ന പട്ടത്തിന് സമീപത്തുള്ള വീട്ടിലോ പോയിരുന്നില്ല. ഫിറോസ് നാട്ടിലെത്തിയത് അറിഞ്ഞ് കാണാനെത്തിയ അദ്ദേഹത്തിന്‍റെ മാതാപിതാക്കളോട്, വഫയെ ജാമ്യത്തിലെടുക്കാന്‍ പോയതിലുള്ള അതൃപ്തി അറിയിച്ചതായും വിവരമുണ്ട്. തങ്ങള്‍ക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നു എന്നാണ് അവര്‍ മറുപടി നല്‍കിയത്.

കഴിഞ്ഞ ദിവസം അബുദാബിയിലേക്ക് മടങ്ങിയ ഫിറോസ് ഈ മാസം അവസാനത്തോടെ വീണ്ടും തിരുനന്തപുരത്ത് എത്തുമെന്നാണ് വിവരം. ഇപ്പോള്‍ വഫയ്ക്കൊപ്പമുള്ള മകളെ അബുദാബിയിലേക്ക് കൂട്ടികൊണ്ട് പോകുവാനാണ് ഫിറോസ് എത്തുന്നത്.

വിവാഹമോചന നോട്ടീസിന്‍റെ പൂര്‍ണരൂപം വായിക്കാന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക,

New Doc 2019-08-20 10.53.38