വഫയ്ക്കെതിരായ കുറ്റപത്രമായി ഫിറോസിന്‍റെ വിവാഹമോചന നോട്ടീസ്. അബുദാബിയിലെ വീട്ടിലും വഫ ആണ്‍സുഹ‍ൃത്തുകളെ വിളിച്ചുവരുത്തിയിരുന്നുവെന്ന് ഫിറോസ്.

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറില്‍ സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്‍ ഭര്‍ത്താവ് ഫിറോസ് അയച്ച വിവാഹ മോചന നോട്ടീസിന്‍റെ പകര്‍പ്പ് മലയാളം ന്യൂസിന് ലഭിച്ചു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ജീവിതത്തിലുണ്ടായ താളപ്പിഴകളുടെ വിവരണമാണ് നോട്ടീസിലുള്ളത്.

വഫയുടെ വഴിവിട്ട ജീവിതത്തെ കുറിച്ചും ആണ്‍ സുഹ‍ത്തുക്കളുമായുള്ള ബന്ധങ്ങളെ കുറിച്ചും നോട്ടീസില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. അബുദാബിയിലെ താമസ സ്ഥലത്തുപോലും വഫ ആണ്‍ സുഹത്തുക്കളെ വിളിച്ചു വരുത്തിയിരുന്നുവെന്ന് ഫിറോസ് ആരോപിക്കുന്നു. താന്‍ ജോലിയ്ക്കും മകള്‍ സ്കൂളിലും പോയി കഴിഞ്ഞാല്‍ വഫ ഫ്ലാറ്റില്‍ ഒറ്റയ്കാകുമെന്നും ഈ അവസരങ്ങളിലാണ് ആണ്‍ സുഹൃത്തുക്കള്‍ എത്തുന്നതെന്നും നോട്ടീസില്‍ പറയുന്നു. 10 പേജുള്ള നോട്ടീസ് ഈ മാസം 13നാണ് ഫിറോസ് അയച്ചിരിക്കുന്നത്.

വിവാഹമോചന നോട്ടീസിന്‍റെ പൂര്‍ണരൂപം വായിക്കാന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക,

New Doc 2019-08-20 10.53.38