ഉമ്പായിയുടെ വേര്‍പാടിന് ഒരു വര്‍ഷം

കൊച്ചി : മലയാളികളുടെ പ്രിയ ഗസൽ ഗായകൻ ഉമ്പായിയുടെ വേർപാടിന്‌ ഇന്ന്
ഒരു വർഷം തികയുന്നു. ഉമ്പായിയുടെ ഓർമകളുണർത്തി ഭാരത്‌ ഭവൻ സംഘടിപ്പിക്കുന്ന ‘വീണ്ടും പടാം സഖീ’ എന്ന പരിപാടി ഇന്ന് ഭാരത്‌ ഭവനിൽ നടക്കും. ഉമ്പായിയുടെ സഹോദരിയുടെ മകനും ഗസൽ ഗായകനുമായ സി കെ സാദിഖ്‌ പരിപാടിയിൽ മുഖ്യാതിഥിയാകും. ഉമ്പായിയുടെ ഗസലുകള്‍ അദ്ദേഹം പാടും.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ബിനോയ്‌ വിശ്വം എം പി, സെബാസ്‌റ്റ്യൻപോൾ തുടങ്ങിയവർ സന്നിഹിതരാവും. അപർണ രാജീവ്‌, വി മനുരാജ്‌ എന്നിവരും ഉമ്പായിയുടെ ഗസലുകൾ പാടും.