യൂസഫലി ഇടപെട്ടു. തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം.

ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു. വ്യവസായി എം എ യൂസഫലി ഉള്‍പ്പടെയുള്ളവര്‍ തുഷാറിന് ജാമ്യം ലഭിയക്കാനായി ഇടപെട്ടിരുന്നു. ജാമ്യത്തുക കെട്ടിവച്ചതിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. എം എ യൂസഫലിയാണ് ജാമ്യതുക കെട്ടിവച്ചത് എന്നാണ് വിവരം. യൂസഫലിയുടെ അഭിഭാഷകനാണ് തുഷാറിനുവേണ്ടി കോടതിയില്‍ എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തില്‍ ഇടപെട്ടിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർക്ക് അയച്ച കത്തിലാണ് തുഷാറിന്‍റെ മോചനത്തിനായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. തുഷാറിന്‍റെ ആരോഗ്യനിലയിൽ ആശങ്കയുണ്ട്. നിയമത്തിന്‍റെ പരിധിയിൽ നിന്നുള്ള എല്ലാ സഹായങ്ങളും അദ്ദേഹത്തിന്‍റെ മോചനത്തിനായി ചെയ്യണം. വിഷയത്തിൽ താങ്കളുടെ വ്യക്തിപരമായ ഇടപെടലും പ്രതീക്ഷിക്കുന്നതായി പിണറായി വിജയൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. എംഎ യൂസഫലിയുമായും അദ്ദേഹം ടെലിഫോണില്‍ സംസാരിച്ചിരുന്നു.

പ​ത്തു വ​ർ​ഷം മു​ൻ​പ്​ ന​ൽ​കി​യ പ​ത്തു മി​ല്യ​ൻ ദി​ർ​ഹ​ത്തി​ന്‍റെ ചെ​ക്കു​കേ​സി​ലാ​ണ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ യു.​എ.​ഇ​യി​ൽ അ​റ​സ്​​റ്റിലായത്. ​നേര​ത്തേ, യു.​എ.​ഇ​യി​ൽ നി​ർ​മാ​ണ ക​മ്പ​നി ന​ട​ത്തി​യ ഘ​ട്ട​ത്തി​ൽ ന​ൽ​കി​യ ചെ​ക്കു​ക​ൾ അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ലാ​തെ മ​ട​ങ്ങി​യ​താ​ണ്​ വി​ന​യാ​യ​ത്. നി​ർ​മാ​ണ ക​മ്പ​നി​യി​ലെ സ​ബ്​ കോ​ൺ​ട്രാ​ക്​​ട​റാ​യി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി നാ​സി​ൽ അ​ബ്​​ദു​ല്ല​യാ​ണ്​ പ​രാ​തി​ക്കാ​ര​ൻ.