‘അവർ ഓഫ് ദ ഫർണസ്’ന്‍റെ ചിത്രീകരണ വീഡിയോ ചലച്ചിത്ര അക്കാദമിയ്ക്ക്.

അർജന്‍റീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസ് സംവിധാനം ചെയ്ത ‘അവർ ഓഫ് ദ ഫർണസ്’ എന്ന സിനിമാത്രയത്തിന്‍റെ ചിത്രീകരണ വീഡിയോ റീല്‍ ഇനി കേരള ചലച്ചിത്ര അക്കാദമിയ്ക്ക് സ്വന്തം. 1964 – 68 കാലഘട്ടത്തിലെ കലുഷിതമായ അർജന്‍റീനയുടെ രാഷ്ട്രീയം പ്രതിഫലിക്കുന്ന നാല് മണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണ് ‘അവർ ഓഫ് ദ ഫർണസ്’. അക്കാദമി സെക്രട്ടറിയും IFFK എക്സിക്യൂട്ടീവ് ഡയറക്ടറുമായ മഹേഷ് പഞ്ചുവിന്, ചിത്രത്തിന്‍റെ ചിത്രീകരണ റീൽ അർജന്‍റീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസ് നേരിട്ട് നൽകുകയായിരുന്നു.

നവകൊളോണിയലിസം, അക്രമം, സ്വാതന്ത്ര്യം എന്നിവയാണ് സിനിമയുടെ പ്രമേയം.
ലാറ്റിനമേരിക്കയിലെ അമേരിക്കൻ അനുകൂല സൈനിക സ്വേച്ഛാധിപത്യ പ്രവർത്തനങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്യപ്പെടുന്നതും യുവ വിപ്ലവകാരികളുടെ സ്വപ്നങ്ങളും രാഷ്ട്രീയവല്‍ക്കരണത്തിൽ മധ്യവർഗ്ഗത്തിന്‍റെ പങ്കും സിനിമ ചർച്ച ചെയ്യുന്നു.

ഫെര്‍ണാണ്ടോ സൊളാനസിനായിരുന്നു ചലച്ചിത്ര അക്കാദമിയുടെ ഈ വർഷത്തെ ലൈഫ് ടൈം അച്ചിവ്മെന്‍റ് അവാർഡ്.