മോഹന്‍വീണയില്‍ വിസ്മയം തീര്‍ക്കാന്‍ പോളി വര്‍ഗ്ഗീസ് ഇന്ന് പുസ്തകോത്സവ വേദിയില്‍

ലോകപ്രശസ്ത മോഹന്‍വീണ വാദകന്‍ പോളി വര്‍ഗ്ഗീസിന്‍റെ കവിതാ സമാഹാരത്തിന്‍റെ പ്രകാശനവും മോഹന്‍വീണ വാദനവും ഇന്ന് ഷാര്‍ജ പുസ്തകമേളയില്‍. മേളയുടെ അവസാന ദിനമായ ഇന്ന് രാത്രി 7.30 മുതല്‍ 9 മണിവരെ, ഹാള്‍ നമ്പര്‍ 7ലെ റൈറ്റേഴ്സ് ഫോറം ഹാളിലാണ് പരിപാടി.

പോളി വര്‍ഗ്ഗീസിന്‍റെ ആദ്യ കവിതാ സമാഹാരമായ ‘രക്തം ചുരമിറങ്ങി വരുന്നു’ ചടങ്ങില്‍ പ്രകാശനം ചെയ്യും. അറബ് സാഹിത്യത്തിലെ പ്രമുഖരും യുഎഇലെ എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷരക്കൂട്ടം പ്രതിനിധികളും നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ഗ്രീന്‍ പെപ്പര്‍ പപ്ലിക്കയാണ് പ്രസാധകര്‍. ഇസഡ് 4
സ്റ്റാളില്‍ പുസ്തകം ലഭ്യമാണ്.

50ഓളം രാജ്യങ്ങിളിലായി ആയിരക്കണക്കിന് വേദികളില്‍ മോഹന്‍വീണ കച്ചേരി അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം യുഎഇലെ നിരവധി വേദികളിലും മോഹന്‍വീണയില്‍ വിസ്മയം തീര്‍ത്തിട്ടുണ്ട്. ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയില്‍ ആദ്യമായി പങ്കെടുക്കുന്ന പോളി വര്‍ഗ്ഗീസിന് ഒന്നര മണിക്കൂറാണ് അനുവദിച്ചിട്ടുള്ളത്.