ഗൾഫിലെ എഴുത്തുക്കാർക്ക് സുവർണാവസരം

ഷാർജ: ഷാർജയിൽ നടക്കുന്ന ലോക പുസ്തകമേളയിൽ പ്രവാസി എഴുത്തുകാർ എഴുതിയ പുസ്തകങ്ങൾ പ്രദർശിപ്പിക്കാനും, വിൽപ്പന നടത്തുവാനും അവസരം ഒരുങ്ങുന്നു. ഇൻക്കാസ് യു.എ.ഇ.കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ” പ്രിയദർശിനി പബ്ബിക്കേഷൻ സ്റ്റാളിലൂടെയായിരിക്കും വിൽപ്പന നടത്തുകയെന്ന് ഇൻകാസ് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി.
ഒക്ടോബർ 30 മുതൽ ആരംഭിച്ച് നവംബർ 9 വരെ നടക്കുന്ന പുസ്തകമേളയിൽ  പ്രിയദർശിനി സ്റ്റാൾ സജീവമാക്കുന്നതിനും അതിന്റെ മേൽനോട്ടം വഹിക്കുന്നതിനും ഒരു സബ്ബ് കമ്മിറ്റിക്ക് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി  രൂപം നൽകി. മുഴുവൻ എഴുത്തുകാരെയും, വായനക്കാരെയും ഷാർജ ലോക പുസ്തകമേളയിലേക്കും, പ്രിയദർശിനി സ്റ്റാളിലേക്കും സ്വാഗതം ചെയ്യുന്നതായി ഇൻക്കാസ് ജനറൽ സിക്രട്ടറി.
കുടുതൽ വിവരങ്ങൾക്ക് 050 6746998 എന്ന നമ്പറിൽ ബന്ധപ്പെടുക