മുൾവേലിക്കപ്പുറം പ്രകാശനം ചെയ്തു

കറന്‍റ് ബുക്ക്സ് പ്രസിദ്ധീകരിച്ച ഡോ. ഹസീന ബീഗത്തിന്‍റെ “മുൾവേലിക്കപ്പുറം” എന്ന കവിതാ സമാഹാരം പ്രശസ്ത എഴുത്തുകാരൻ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് സംഗീത സംവിധായകനും എഴുത്തുകാരനുമായ പോളി വർഗ്ഗീസിന് നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ സലിം അയ്യനേത്ത് പുസ്തകം പരിചയപ്പെടുത്തി. മോഡൽ സ്കൂൾ ഹെഡ്മാസ്റ്റർ റഷീദ് മാസ്റ്റർ, മ്മടെ തൃശൂരിന്‍റെ ആർട്ട്സ് സെക്രട്ടറി അജിത്ത് കുമാർ എന്നിവര്‍ ആശംസകൾ അറിയിച്ചു.

ചാന്ദന , ഷഫിൻ ഷാ റഫീക്ക് എന്നിവർ കവിത സമാഹരത്തിലെ കവിതകൾ ആലപിച്ചു , ചടങ്ങിൽ ആർട്ടിസ്റ്റ് സെയ്ദ് ഷാഫി വരച്ച രേഖ ചിത്രം ഡോ: ഹസീന ബീഗത്തിന് സമ്മാനിച്ചു അഡ്വ. മുഹമ്മദ് റഫീക്ക് സ്വാഗതവും കവിയത്രി ഡോ. ഹസീന ബീഗം മറുപടി പ്രസംഗവും പറഞ്ഞു.