ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനു നാളെ കൊടിയിറങ്ങും

ലോകത്തിന്‍റെ വിവിധ ഭാഗത്തുനിന്നുള്ള ചെറുതും വലുതുമായ 1530 എഴുത്തുകാര്‍ ചേര്‍ന്ന് തങ്ങളുടെ പുസ്തകങ്ങളില്‍ ഒരേ സമയം കയ്യൊപ്പു ചാര്‍ത്തി ഗിന്നസ് റെക്കോഡിലെത്തിയ മുപ്പത്തിയെട്ടാമത്‌ ഷാർജ രാജ്യാന്തര പുസ്തകമേളക്ക് നാളെ സമാപനം. കഴിഞ്ഞ പതിനൊന്നു ദിവസമായി മധുരാക്ഷരങ്ങൾ നുകരുവാനായി ലക്ഷക്കണക്കിന് പുസ്തകപ്രേമികളാണ് ഷാർജ എക്സ്പോ സെന്‍ററിലേക്ക് ഒഴുകിയെത്തിയത്. പുസ്തകം തുറക്കു മനസ് തുറക്കു എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. മലയാളികളുടേതുൾപ്പടെ 250 ഓളം പുസ്തകങ്ങൾ മേളയിൽ പ്രകാശനം ചെയ്തു. കുട്ടികളിൽ വായനശീലം വർധിപ്പിക്കുന്നതിനായി നിരവധി പരിപാടികളും പുസ്തകോത്സവത്തിന്‍റെ ഭാഗമായി നടന്നു. മെക്സിക്കോ ആയിരുന്നു ഈ വർഷത്തെ അഥിതി രാജ്യം

ഓർഹൻ പാമുക്, സ്റ്റീവ് ഹാർവേ, ഗുൽസാർ, കെ.എസ്.ചിത്ര, ടോവിനോ തോമസ്, സിദ്ധിഖ്, മനോജ് കെ.ജയൻ, ആശ ശരത്ത്, വയലാർ ശരത്ചന്ദ്ര വര്‍മ്മ, കെ.പി.രാമനുണ്ണി , കെ.വി.മോഹൻകുമാർ, സലിന്‍ മാങ്കുഴി, രാജ്യസഭാ ആംഗം ബിനോയ് വിശ്വം, എൻ.കെ.പ്രേമചന്ദ്രൻ എംപി, എം.എൽ.എ.മാരായ സി.ദിവാകരൻ, എം.കെ.മുനീർ,ബി.ടി.ബൽറാം തുടങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.