ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിൽ റേഡിയോ: ആശയ – ആസൂത്രണ യോഗം ഇന്ന്

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, യുനെസ്കോ, ഐഡിയോ സിങ്ക് മീഡിയ കംബൈൻ എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ആശയ – ആസൂത്രണ യോഗം ഇന്ന് തിരുവനന്തപുരത്ത്. കേരളത്തിൽ പ്രവർത്തിക്കുന്ന 12 കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ ആണ് പ്രധാനമായും പങ്കെടുക്കുന്നത്. എഫ്.എം ചാനൽ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുന്നു.

ദുരന്ത നിവാരണത്തിൽ റേഡിയോകൾക്ക് വലിയ പങ്ക് വഹിക്കാനാകും. ശരിയായ മുന്നറിയിപ്പുകൾ നൽകുന്നതുള്‍പ്പടെ കേരളത്തിന്‍റെ പുനർനിർമാണം വരെയുള്ള വിവരങ്ങൾ സമൂഹത്തിൽ യഥാസമയം എത്തിക്കുന്നതിന് റേഡിയോകൾക്കു പങ്കുണ്ട്. കൂടാതെ ദുരന്ത സമയത്തും പ്രവർത്തിക്കാൻ റേഡിയോകൾക്കു കഴിയണം. അതിനായി പുതിയ സാങ്കേതിക വിദ്യയായ ‘റേഡിയോ ഇൻ എ ബോക്സ്’ എന്ന ആശയവും യുനെസ്കോ പങ്ക് വെക്കുന്നു.

പൊതുജന സമ്പർക്ക വകുപ്പ് ഡയറക്ടർ യു. വി ജോസ് ഐ.എ.എസ്, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എസ് ആർ യാദവ്; കെ.എസ്.ഡി.എം.എ മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, യുനെസ്കോ വാർത്താവിനിമയ ഉപദേഷ്ടാവ് എസക്കിയേൽ ദലാമിനി, ഐഡിയോ സിങ്ക് മീഡിയ കംബൈൻ ഡയറക്ടർ എൻ. രാമകൃഷ്ണൻ, കെ എസ്.ഡി.എം.എ സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസർ ജോ ജോൺ ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും.