പൃ​ഥ്വി ഷാ​ക്ക്​ എ​ട്ടു​മാ​സം വി​ല​ക്ക്.

മും​ബൈ: ഉ​ത്തേ​ജ​കമരുന്ന് പ​രി​ശോ​ധ​ന​യി​ൽ കുടു​ങ്ങി​യ ഇ​ന്ത്യ​ൻ താ​രം പൃ​ഥ്വി ഷാ​ക്ക്​ എ​ട്ടു​മാ​സം വി​ല​ക്ക്. ഫെ​ബ്രു​വ​രി 22ന്​ ​പ​ഞ്ചാ​ബി​നെ​തി​രാ​യ സ​യ്​​ദ്​ മു​ഷ്​​താ​ഖ്​ അ​ലി ട്രോ​ഫി മ​ത്സ​ര​ത്തി​നി​ട​യി​ൽ ശേ​ഖ​രി​ച്ച മൂ​ത്ര സാം​പ്​​ളി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​രോ​ധി​ത മ​രു​ന്നാ​യ ടെ​ർ​ബു​റ്റാ​ലി​​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. ചു​മ​ക്ക്​ ഉ​പ​യോ​ഗി​ച്ച മ​രു​ന്നാ​വാം താ​ര​ത്തി​ന്​ തി​രി​ച്ച​ടി​യാ​യ​ത്.

ഉ​ത്തേ​ജ​കമരുന്ന് വി​രു​ദ്ധ ച​ട്ട​ലം​ഘ​ന​ത്തി​​ന്‍റെ പേ​രി​ൽ എ​ട്ടു​മാ​സം വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന​താ​യി ബി.​സി.​സി.ഐ അ​റി​യി​ച്ചു. മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ്​ ശി​ക്ഷ. ന​വം​ബ​ർ 14വ​രെ എ​ല്ലാ ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കേ​ണ്ടി​വ​രും.

പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​ന​ല്ല, രോ​ഗ​ത്തി​നു​ള്ള മ​രു​ന്നെ​ന്ന നി​ല​യി​ലാ​ണ്​ ഉ​പ​യോ​ഗി​ച്ച​തെ​ന്ന ഷാ​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ൽ ബി.​സി.​സി.ഐ ഉ​ത്തേ​ജ​കമരുന്ന് വി​രു​ദ്ധ വി​ഭാ​ഗം സം​തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്തി. 19കാ​ര​നാ​യ ഷാ ​ഇ​ന്ത്യ​ക്കാ​യി ര​ണ്ട്​ ടെ​സ്​​റ്റ്​ മ​ത്സ​ര​ങ്ങ​ളാ​ണ്​ ക​ളി​ച്ച​ത്. തു​ട​ർ​ന്ന്​ ഓ​സീ​സ്​ പ​ര്യ​ട​ന ടീ​മി​ൽ ഇ​ടംനേ​ടി​യെ​ങ്കി​ലും പ​രി​ക്ക്​ കാ​ര​ണം നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി.