തിരുവനന്തപുരം: പൊലീസ് ബാലറ്റ് ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. അന്തിമ റിപ്പോർട്ടിന് സമയം വേണമെന്ന് ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. എത്രപേർ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയെന്ന വസ്തുത അറിയേണ്ടതുണ്ടെന്നും ഇക്കാര്യം വോട്ടെണ്ണൽ ദിവസം മാത്രമേ കണ്ടെത്താനാകൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ കേരളത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്നും ഇടക്കാല റിപ്പോർട്ടിൽ പറയുന്നു .

ഇന്ന് അന്തിമ റിപ്പോർട്ട് നൽകണമെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം.