സ്വതന്ത്രമായി അഭിപ്രായം പറയുന്നവര്‍ രാജ്യദ്രോഹികളാകുന്ന കാലമാണിത് : പോള്‍ സെബാസ്റ്റ്യന്‍

ഷാ൪ജ. ദേശവൂം ദേശസങ്കൽപങ്ങളും ദിവ്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വ൪ത്തമാനകാലത്ത് എഴുത്തുകാരന് ഉത്തരവാദിത്തങ്ങൾ ഏറെയുണ്ടെന്നും അതിൽ നിന്നും എഴുത്തുകാരൻ പിന്നോക്കം പോകുന്നത് കാലത്തോട് ചെയ്യുന്ന അനീതിയായിരിക്കുമെന്നും പ്രമുഖ നോവലിസ്റ്റ് പോൾ സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. അധിനിവേശമെന്നത് ഭൂമിശാസ്ത്രപരമ‌ായി മാത്രമല്ല, അത് ബൗദ്ധികപരവും വാണിജ്യപരവുമായിരിക്കുന്ന സമസ്തമേഖലകളിലും വ്യാപിക്കുകയാണെന്നും
ഒരു വ്യക്തി ഒരു വിഷയത്തിൽ നീതിയുക്തവും സ്വതന്ത്രവുമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ അത് രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

Z4 ബുക്സും, പാം പുസ്തകപ്പുരയും സംയുക്തമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഷാർജ ഗ്രാന്‍റ് മാളിലെ Z4 പുസ്തകശാലയിൽ വച്ച് നടന്ന ചടങ്ങ് കവിയും, സാംസ്കാരി ക പ്രവർത്തകനുമായ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സലിം അയ്യനത്ത് അദ്ധ്യക്ഷനായിരുന്നു. ഹമീദ് ചങ്ങരംകുളം മോഡറേറ്ററായ ചടങ്ങിൽ വെള്ളിയോടൻ, നിസാർ ഇബ്രാഹിം, റിയാദ് അത്താണി, മുസ്തഫ മുട്ടുങ്ങൽ എന്നിവർ സംസാരിച്ചു. പ്രവീൺ പാലക്കീൽ സ്വാഗതവും ഷക്കിം ചെക്കുപ്പ നന്ദിയും പറഞ്ഞു.