ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 31

തിരുവനന്തപുരം∶ ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഒക്ടോബര്‍ 31 വരെയാണ് ഉപഭോക്താക്കൾക്ക് ഇതിനായി അവസരം നൽകിയിരിക്കുന്നത്. സമയപരിധി കഴിഞ്ഞിട്ടും ആധാർ ബന്ധിപ്പിക്കാത്തവര്‍ ഏറെയുണ്ട്. സംസ്ഥാനത്ത് 35 ലക്ഷത്തോളം പേര്‍ ഇനിയും ആധാറും റേഷന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ലെന്നാണ് കണക്ക്. സെപ്റ്റംബര്‍ 30 വരെയായിരുന്നു റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്ന സമയം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആധാര്‍ ബന്ധിപ്പിക്കുന്നതില്‍ കേരളം വളരെ മുന്നിലാണ്.

റേഷന്‍ വിതരണവുമായി ഇതിന് ബന്ധമില്ലെന്നും റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ റേഷന്‍ മുടങ്ങില്ലെന്നും സിവില്‍ സപ്ലൈസ് വകുപ്പ് വ്യക്തമാക്കി.