സലിന്‍ മാങ്കുഴി കഥകളുടെ സര്‍ഗ്ഗസംവാദവും ദൃശ്യാവിഷ്കരണവും ഇന്ന്.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും തിരക്കഥാകൃത്തും പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടറുമായ സലിന്‍ മാങ്കുഴി എഴുതിയ കഥകളുടെ ദശ്യാവിഷ്കരണവും സര്‍ഗ്ഗസംവാദവും ഇന്ന് (ഞായര്‍) വൈകിട്ട് 6 മണി മുതല്‍ 8.30 വരെ കണ്ണംമൂല ‘കളം’ കാമ്പസില്‍. കളം വാര്‍ത്താപത്രിക സംഘടിപ്പിക്കുന്ന ‘കഥാനേരം’ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് സര്‍ഗ്ഗസംവാദം സംഘടിപ്പിക്കുന്നത്. സലിന്‍ മാങ്കുഴിയുടെ പത്ത് കഥകളെ കുറിച്ചാണ് സംവാദം. തുടര്‍ന്ന് സദസിന് വേറിട്ട ദൃശ്യാനുഭവം പകര്‍ന്ന് , നാടകാവിഷ്കരണവും ഉണ്ടാകും.

ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അദ്ദേഹം തന്‍റെ രചനാ വഴികളെ കുറിച്ച് സദസുമായി സംവദിക്കും. തിരക്കഥാകൃത്ത്, പ്രക്ഷേപകന്‍ എന്നീ രംഗങ്ങളിലും തന്‍റെ സര്‍ഗ്ഗസാന്നിധ്യം അറിയിച്ചിട്ടുള്ള സലിന്‍ മാങ്കുഴിക്ക് മികച്ച ശബ്ദം, മികച്ച ലേഖനം തുടങ്ങിയവയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

നഷ്ടപ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും തീവ്രമായ വേനയുടെ കഥ പറയുന്ന ‘ഛായാമുഖി’ എന്ന നാടകത്തിന്‍റെ സംവിധായകന്‍ പ്രശാന്ത് നാരായണനാണ് സംഘാടകന്‍.

ചടങ്ങില്‍ കളത്തിന്‍റെ യു ട്യൂബ് ചാനൽ, നാടക-സിനിമാ രംഗത്തെ പ്രമുഖ സംവിധായകനും ഭാരത് ഭവന്‍റെ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ നിർവ്വഹിക്കും