എച്ച്എസ്ബിസി ഉന്നതങ്ങളില്‍ അഴിച്ചുപണി.

“വെല്ലുവിളി നിറഞ്ഞ ആഗോള അന്തരീക്ഷത്തെ” നേരിടുന്നതിന്‍റെ ഭാഗമായി ധനകാര്യ സ്ഥാപനമായ എച്ച്എസ്ബിസിയില്‍ അഴിച്ചുപണി. നേതൃത്വത്തിൽ മാറ്റം ആവശ്യമാണെന്ന വിലയിരുത്തലിനെ തുടർന്ന് എച്ച്എസ്ബിസി ചീഫ് എക്സിക്യൂട്ടീവ് ജോൺ ഫ്ലിന്‍റ് സ്ഥാനമൊഴിഞ്ഞു.

ഒന്നരവർഷമായി താൻ വഹിച്ച ചുമതല “ബോര്‍ഡുമായുള്ള പരസ്പര കരാറിലൂടെ” ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എച്ച്എസ്ബിസിയിലെ തന്‍റെ ദൈനംദിന ഉത്തരവാദിത്തങ്ങൾ ഉടൻ അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മാര്‍ക്ക് ഫ്ലിന്‍റിന് പകരക്കാരനായി നോയൽ ക്വിൻ ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് ആയി ചുമതലയേൽക്കും.
ഫ്രിന്‍റിന്‍റെ പ്രതിബദ്ധതയ്ക്കും സമർപ്പണത്തിനും ചെയർമാൻ മാർക്ക് ടക്കർ നന്ദി പറഞ്ഞു. വർദ്ധിച്ചുവരുന്ന സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ആഗോള അന്തരീക്ഷത്തിൽ, തങ്ങൾ നേരിടുന്ന വെല്ലുവിളികളെ നേരിടാനും സുപ്രധാന അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഒരു മാറ്റം ആവശ്യമാണെന്ന് ബോര്‍ഡ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 30 വർഷമായി എച്ച്എസ്ബിസിയിൽ സേവനമനുഷ്ടിച്ച് പരികയാണ് 51 വയസ്സുള്ള ഫ്ലിന്‍റ്.