തൃശ്ശൂർപൂരത്തിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന വിഷയത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ തൃശ്ശൂർ ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇതോടെ ഈ വിഷയത്തിൽ സർക്കാർ അന്തിമതീരുമാനമെടുക്കും.

വെറ്ററിനറി സർജൻമാരുടെയും വിദഗ്ധ സംഘത്തിന്‍റെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രൻ എന്ന ആനയെ എഴുന്നള്ളിക്കാൻ കഴിയില്ലെന്ന് കളക്ടർ തീരുമാനം എടുത്തത്. ആരോഗ്യപ്രശ്നങ്ങളും അക്രമ സ്വഭാവവും പ്രകടിപ്പിക്കുന്ന ആനകളെ എഴുന്നള്ളിക്കാൻ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല.