ഖത്തർ ബലിപെരുന്നാളിനൊരുങ്ങി

ഖത്തറില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തില്‍. വേനല്‍കാല ആഘോഷങ്ങളുടെ സമാപനം കൂടിയാണ് ഇത്തവണത്തെ ബലി പെരുന്നാളെന്നതിനാല്‍ വിപുലമായ പരിപാടികളാണ് ദോഹയില്‍ നടക്കുന്നത്. ആഘോഷങ്ങളുടെ മുന്നോടിയായി ആരോഗ്യവകുപ്പ് കർശന പരിശോധന തുടരുകയാണ്. ഭക്ഷണശാലകള്‍, ഗ്രോസറികള്‍, അറവുശാലകള്‍, തുടങ്ങി വ്യാപാര കേന്ദ്രങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുക, പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുക, ശുചിത്വം ഉറപ്പാക്കുക തുടങ്ങിയവയാണ് പരിശോധനകളുടെ ലക്ഷ്യം. ഓഗസ്റ്റ് 11 ഞായര്‍ മുതല്‍ 15 വ്യാഴം വ്യാഴം വരെയാണ് ഖത്തറില്‍ ബലിപെരുന്നാള്‍ പൊതു അവധി. തുടര്‍ന്ന് വരുന്ന വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാല്‍ ഫലത്തില്‍ ഏഴ് ദിവസം അവധി ലഭിക്കും