കാഗിസോ റബാദ കൊടുങ്കാറ്റിൽ വീണ് ബാംഗ്ളൂർ

ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 150 റൺസ് വിജയ ലക്ഷ്യം. 4 വിക്കറ്റ് നേടിയ റബാദ ബാഗ്ലൂരിനെതിരെ കൊടുംങ്കാറ്റായി. ആദ്യ പന്തിൽ തന്നെ 41 റൺസ് എടുത്ത കോഹ്ലിയെ വീഴ്ത്തി പിന്നാലെ അതേ ഓവറിൽ തന്നെ അഷ്ദീപ് നാഥ്, പവൻ നേഗി എന്നിവരെക്കൂടി റബാദ വീഴ്ത്തി. നാല് ഓവറിൽ 21 റൺസ് വഴങ്ങിയാണ് റബാദ 4 വിക്കറ്റ് നേടിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാഗ്ലൂരിന്‍റെ തുടക്കം തന്നെ തകർച്ചയിൽ ആയിരുന്നു.