ആമസോൺ റിലയൻസിനെ നോക്കി വാലാട്ടുന്നു

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസിന്‍റെ ഓഹരി സ്വന്തമാക്കാൻ ആമസോണിനു മോഹം. റിലയസിന്‍റെ റീട്ടെയിൽ വിഭാഗത്തിന്‍റെ ഓഹരികളിൽ 26 ശതമാനം സ്വന്തമാക്കാനാണ് ആമസോൺ മേധാവി ജെഫ് ബെസോസ് ആഗ്രഹിക്കുന്നത്. റീട്ടെയിൽ ഭീമനായ വാൾമാർട്ട്, അടുത്തിടെ ആമസോണിന്‍റെ ഇന്ത്യയിലെ എതിരാളികളായ ഫ്ളിപ്‌കാർട്ടിൽ 1,600 കോടി ഡോളർ നിക്ഷേപം നടത്തിയിരുന്നു. ഫ്ളിപ്‌കാർട്ടിലൂടെ വാൾമാർട്ട് ഉയർത്തുന്ന വെല്ലുവിളി നേരിടുക എന്നതുകൂടിയാണ് ആമസോണിന്‍റെ മോഹത്തിന് പിന്നിൽ. ഓഹരി വില്‌പന നടന്നാൽ ആമസോണിന്‍റെ ഓൺലൈൻ സാങ്കേതിക മികവ് പ്രയോജനപ്പെടുത്താനാകും എന്ന കണക്കുകൂട്ടൽ റിലയൻസിനുണ്ട്. അംബാനി കുടുംബത്തിന് ഇന്ത്യൻ ഭരണകൂടവുമായുള്ള മികച്ച ബന്ധം ഉപയോഗപ്പെടുത്താൻ കഴിയുമെന്നു ആമസോണും കണക്കു കൂട്ടുന്നു