LATEST ARTICLES

‘അവർ ഓഫ് ദ ഫർണസ്’ന്‍റെ ചിത്രീകരണ വീഡിയോ ചലച്ചിത്ര അക്കാദമിയ്ക്ക്.

അർജന്‍റീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസ് സംവിധാനം ചെയ്ത 'അവർ ഓഫ് ദ ഫർണസ്' എന്ന സിനിമാത്രയത്തിന്‍റെ ചിത്രീകരണ വീഡിയോ റീല്‍ ഇനി കേരള ചലച്ചിത്ര അക്കാദമിയ്ക്ക് സ്വന്തം. 1964 - 68 കാലഘട്ടത്തിലെ കലുഷിതമായ അർജന്‍റീനയുടെ രാഷ്ട്രീയം പ്രതിഫലിക്കുന്ന നാല് മണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണ് 'അവർ ഓഫ്...

സമാധാനത്തിൻെറ ഭാഷയാണ് ചിരി: ഡോ. റാഷിദ് അൽ ലീം

ഷാർജ: സ്വപ്നങ്ങളാണ് നാളെയുടെ പടവുകളാകുന്നതെന്നും ഉത്തരവാദിത്വമുള്ള നേതൃത്വം ഇതിന് വളരെ പ്രധാനമാണെന്നും ഡോ. റാഷിദ് അൽ ലീം പറഞ്ഞുപതിനൊന്നാമത് ലീഡർഷിപ് ആൻഡ് മാനേജ്മെൻറ് കോൺഗ്രസ് വീക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 72 ടീമുകൾ മാറ്റുരക്കുന്ന അഞ്ചാമത് റാഷിദ് അൽ ലീം പ്രീമിയർ ലീഗിൻെറ (ആർ.പി.എൽ) ലോഗോയും കപ്പും...

മൂന്നാമത് ലേബർ സ്പോർട്സ് ടൂർണമെൻറിന് ഷാർജയിൽ തുടക്കമായി..

  ഷാർജ ഗവൺമെൻറിന് കീഴിലുള്ള ലേബർ സ്റ്റാൻേറഡ്സ് ഡെവലപ്‌മെൻറ് അതോറിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത്തെ ലേബർ സ്‌പോർട്‌സ് ടൂർണമെൻറ് 2019 ഡിസംബർ 13 വെള്ളിയാഴ്ച ആരംഭിച്ചു. ഷാർജ വിമാനത്താവളത്തിന് എതിർവശത്തുള്ള ഷാർജ നാഷണൽ പാർക്കിലെ ഷാർജ സ്പോർട്സ് കൗൺസിൽ ഗ്രൗണ്ടിൽ വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് ഔദ്യോഗികമായി നടന്ന ഉത്‌ഘാടനച്ചടങ്ങിൽ ഷാർജ ലേബർ...

കേരള സര്‍ക്കാരിന്‍റെ സ്വന്തം റേഡിയോ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ഇന്‍റർനെറ്റ് റേഡിയോ, 'റേഡിയോ കേരള' മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും. നാളെ (ഡിസംബർ 10) വൈകുന്നേരം ആറിന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് ഉദ്ഘാടന ചടങ്ങ്.  ലോക മലയാളികൾക്ക് കേരളത്തിന്‍റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന...

കേരള ബാങ്ക് യാഥാര്‍ഥ്യമാകുന്നു

കേരള സംസ്ഥാനത്തിൻെറ വികസനവഴിയിൽ പൊൻതൂവൽ ചാർത്താനായി ഒരു സംരംഭം കൂടി. കേരള ബാങ്ക്!  അറുപത്തയ്യായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം. തുടക്കത്തിൽത്തന്നെ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് ആവുകയാണ്‌ കേരള ബാങ്ക്‌. സംസ്ഥാന ബാങ്കേഴ്‌സ്‌ സമിതി കണക്കുപ്രകാരം എസ്‌ബിടി ലയനശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്‌ കേരളത്തിൽ മുന്നിൽ. കേരള...

മോഹന്‍വീണയില്‍ വിസ്മയം തീര്‍ക്കാന്‍ പോളി വര്‍ഗ്ഗീസ് ഇന്ന് പുസ്തകോത്സവ വേദിയില്‍

ലോകപ്രശസ്ത മോഹന്‍വീണ വാദകന്‍ പോളി വര്‍ഗ്ഗീസിന്‍റെ കവിതാ സമാഹാരത്തിന്‍റെ പ്രകാശനവും മോഹന്‍വീണ വാദനവും ഇന്ന് ഷാര്‍ജ പുസ്തകമേളയില്‍. മേളയുടെ അവസാന ദിനമായ ഇന്ന് രാത്രി 7.30 മുതല്‍ 9 മണിവരെ, ഹാള്‍ നമ്പര്‍ 7ലെ റൈറ്റേഴ്സ് ഫോറം ഹാളിലാണ് പരിപാടി. പോളി വര്‍ഗ്ഗീസിന്‍റെ ആദ്യ കവിതാ സമാഹാരമായ 'രക്തം...

അക്ഷരോത്സവത്തിന് ഇന്ന് സമാപനം.

അക്ഷരങ്ങളുടെയും വായനയുടെയും സാംസ്കാരികോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. 11 ദിവസം നീണ്ടുനിന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് സമാപിക്കും. ലോകത്തിന്‍റെ വിവിധ ഭാഗത്തുനിന്നുള്ള ചെറുതും വലുതുമായ 1530 എഴുത്തുകാര്‍ ചേര്‍ന്ന് തങ്ങളുടെ പുസ്തകങ്ങളില്‍ ഒരേ സമയം കയ്യൊപ്പു ചാര്‍ത്തി ഗിന്നസ് റെക്കോഡിലെത്തിയ മുപ്പത്തിയെട്ടാമത്‌ ഷാർജ രാജ്യാന്തര പുസ്തകമേളയാണ് ഇന്ന്...

വര്‍ണപ്പകിട്ട്: സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന് തുടക്കം

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഉത്തരവാദിത്വം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി ആവിഷ്‌ക്കരിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്‍റെ ഉന്നമനത്തിനായി വലിയ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ രൂപീകരിച്ച് അവര്‍ക്ക് ഐഡന്‍റിറ്റി കാര്‍ഡ്...

ഷാര്‍ജ പുസ്തകമേളയിലെ വാര്‍ത്തയുടെ വാതായനമായി മീഡിയ റൂം

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ വാര്‍ത്തകളും വിശേഷങ്ങളും കൗതുക കാഴ്ച്ചകളും ലോകമെമ്പാടുമുള്ള പുസ്തക പ്രേമികളെ അറിയിക്കുന്നതിന് എത്തിയത് നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശക്തമായി പിന്‍തുണയുമായി കുറ്റമറ്റ രീതിയിലുള്ള മീഡിയ റൂമാണ് പുസ്തകോത്സവ വേദിയില്‍ ഒരുക്കിയിരിക്കുന്നത്. അതിവിപുലമായ സാങ്കേതിക സംവിധാനമാണ് മീഡിയ റൂമിലുള്ളത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരാണ്...

അക്ഷര പ്രേമികള്‍ കാത്തിരിക്കുന്ന കാവ്യസന്ധ്യ ഇന്ന്

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ അക്ഷര സ്നേഹികള്‍ കാത്തിരിക്കുന്ന കാവ്യ സന്ധ്യ ഇന്ന്. രാത്രി 7.15 മുതല്‍ 9.15 വരെയാണ് കാവ്യ സന്ധ്യ അരങ്ങേറുക. കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, വീരാന്‍കുട്ടി, അനിത തമ്പി എന്നിവരാണ് അതിഥികളായി എത്തുന്നത്. ഓരോ വര്‍ഷവും പുസ്തകമേളയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയാണ്...