Tuesday, October 22, 2019

LATEST NEWS

പോളി വര്‍ഗ്ഗീസിന്‍റെ മോഹന്‍വീണ വാദനം ഷാര്‍ജ പുസ്തകമേളയില്‍

ലോകപ്രശസ്ത മോഹന്‍വീണ വാദകന്‍ പോളി വര്‍ഗ്ഗീസിന്‍റെ കവിതാ സമാഹാരത്തിന്‍റെ പ്രകാശനവും മോഹന്‍വീണ വാദനവും ഷാര്‍ജ പുസ്തകമേളയില്‍. മേളയുടെ അവസാന...

ഷാര്‍ജ പുസ്തകമേളയില്‍ മലയാളത്തില്‍ നിന്നും തമ്പി ആന്‍റണിയും

പ്രശസ്ത ചലചിത്രകാരനും എഴുത്തുകാരനുമായ തമ്പി ആന്‍റണി തെക്കേക്കുറ്റ് 38ആമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കും. നവംബര്‍ 7ന് ഷാര്‍ജയില്‍...

ബ്രിട്ടണില്‍ പ്രതിസന്ധി രൂക്ഷം: ബ്രക്സിറ്റിനെ എതിര്‍ത്താല്‍ വീണ്ടും പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി

ബ്രിട്ടണിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. ബ്രെക്സിറ്റിനെ എതിർക്കാനാണ് എംപിമാരുടെ നീക്കമെങ്കിൽ ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പ് നടത്താൻ നി‍ബന്ധിതനാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. കരാറില്ലാതെ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നതിനെ ചെറുക്കാൻ ഭരണപക്ഷത്തെ ചില എംപിമാരുടെ പിന്തുണയോടെ പ്രതിപക്ഷം പാർലമെന്റിൽ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് മുന്നറിയിപ്പ്. യൂറോപ്യൻ യൂണിയൻ വിടുന്നതിനെ...

പാകിസ്ഥാന് ശക്തമായ മറുപടി നല്‍കി ഇന്ത്യ

ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്താൻ ഉയർത്തുന്ന പ്രകോപനങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താൻ ഇടപെടേണ്ടതില്ല. ഇന്ത്യക്കെതിരെ ഐക്യരാഷ്ട്ര സഭയിൽ പാകിസ്താൻ നൽകിയ കത്തിന് കടലാസിന്‍റെ വില പോലും നൽകുന്നില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാക് നേതാക്കൾ നിരുത്തരവാദപരമായ പ്രസ്താവനകളാണ് നടത്തുന്നത്. കശ്മീരിൽ...

പാക് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

പാക്കിസ്ഥാനിലെ പരിശീലനം ലഭിച്ച കമാന്‍ഡോകള്‍ ഗുജറാത്തിലെ കച്ച് മേഖലയിലൂടെ ഇന്ത്യയിലേക്കു കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഗുജറാത്ത് തീരങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ സമുദ്രത്തിനടിയിലൂടെയുള്ള ആക്രമണത്തിനു സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗള്‍ഫ് ഓഫ് കച്ച്, സര്‍ ക്രീക്ക് മേഖലയില്‍ കൂടി പാക്കിസ്ഥാന്‍...

ഇന്ത്യക്കിത് അഭിമാന നിമിഷം : ചന്ദ്രയാന്‍ രണ്ട് ഭ്രമണപഥത്തില്‍

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ രണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. വിക്ഷേപണത്തിന് 29 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തുന്നത്. ജൂലൈ 22നാണ് ചന്ദ്രയാൻ രണ്ട് വിക്ഷേപിച്ചത്. ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18078 കിലോമീറ്റർ കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ രണ്ട്...

കാബൂളില്‍ വിവാഹ ചടങ്ങിനിടെ ചാവേര്‍ ആക്രമണം : 63 മരണം

അഫ്​ഗാനിസ്​താൻ തലസ്ഥാനമായ കാബൂളില്‍ വിവാഹമണ്ഡപത്തിലുണ്ടായ ചാവേർ സ്​ഫോടത്തിൽ 63 പേര്‍ കൊല്ലപ്പെട്ടു. 180ലധികം പേര്‍ക്ക് പരിക്കേറ്റു. ഷിയ മുസ്​ലിംകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ്​ ആക്രമണമുണ്ടായത്​. സ്​ഫോടനത്തിൻെറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സംശയം. സുന്നി തീവ്രവാദി ഗ്രൂപ്പുകളായ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും...

ശ്രീശാന്തിന്‍റെ ആജീവനനാന്ത വിലക്ക് അവസാനിക്കുന്നു. ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീശാന്ത്

ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് 7 വര്‍ഷമായി കുറച്ചു. ബിസിസിഐ ഓംബുഡ്സ്മാന്‍ ഡി കെ ജെയിന്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പുതിയ തീരുമാനപ്രകാരം വിലക്ക് അടുത്ത വര്‍ഷം സെപ്റ്റംബറില്‍ അവസാനിക്കും. സുപ്രിംകോടതി നിര്‍ദ്ദേശാനുസരണമാണ് തീരുമാനം. തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു. എല്ലാം ദൈവാനുഗ്രഹമെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ കായിക പുരസ്കാര തിളക്കത്തില്‍ മലയാളി താരങ്ങള്‍

ദില്ലി: പാരാലിമ്പിക്സ് മെഡല്‍ ജേതാവ് ദീപാ മാലിക്കിനും ഗുസ്തി താരം ബജ്റംഗ് പുനിയക്കും കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം. മലയാളി അത്‌ലറ്റ് മുഹമ്മദ് അനസ് ഉള്‍പ്പെടെ 19 കായിക താരങ്ങള്‍ അര്‍ജ്ജുന പുരസ്കാരത്തിനും അര്‍ഹരായി. ഒളിംപിക്സില്‍ മെഡല്‍ നേടിയ ഏക മലയാളിയായ ഹോക്കി താരം മാനുവല്‍ ഫെഡ്രിക്സ് ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അര്‍ഹനായി. 2016ലെ പാരാലിമ്പിക്സില്‍ ഷോട്ട് പുട്ടില്‍ ഇന്ത്യക്കായി ദീപ വെള്ളി നേടിയിരുന്നു. പാരാലിമ്പിക്സില്‍ മെഡ‍ല്‍...

ടി20 പരമ്പര ഇന്ത്യക്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ നേടി. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ രണ്ടാം ടി20യില്‍ 22 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. മഴ കാരണം ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് 15.3 ഓവറില്‍ നാലിന് 98 എന്ന നിലയില്‍ നില്‍ക്കെ മഴ കാളി തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന്...

സലിന്‍ മാങ്കുഴി കഥകളുടെ സര്‍ഗ്ഗസംവാദവും...

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും തിരക്കഥാകൃത്തും പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടറുമായ സലിന്‍ മാങ്കുഴി എഴുതിയ കഥകളുടെ ദശ്യാവിഷ്കരണവും സര്‍ഗ്ഗസംവാദവും ഇന്ന് (ഞായര്‍) വൈകിട്ട് 6 മണി മുതല്‍ 8.30 വരെ കണ്ണംമൂല 'കളം' കാമ്പസില്‍. കളം വാര്‍ത്താപത്രിക സംഘടിപ്പിക്കുന്ന 'കഥാനേരം' പ്രതിമാസ...